Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായില്‍ ഹാര്‍ഡ് ലാന്‍ഡിംഗ് നടത്തിയതിന് പിന്നാലെ എയര്‍ ഇന്ത്യ പൈലറ്റിനെ ജോലിയില്‍ നിന്ന് പുറത്താക്കി

January 02, 2024

news_malayalam_air_india_flight_updates

January 02, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: എയര്‍ ഇന്ത്യയുടെ വിമാനം ദുബായില്‍ ഹാര്‍ഡ് ലാന്‍ഡിംഗ് നടത്തിയതിന് പിന്നാലെ പൈലറ്റിനെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 20ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എ 320 വിമാനമാണ് ദുബായില്‍ ഹാര്‍ഡ് ലാന്‍ഡിംഗ് നടത്തിയത്. ലാന്‍ഡിംഗ് സുഗമമായിരുന്നില്ലെങ്കിലും വിമാനം സുരക്ഷിതമായി നിര്‍ത്തി. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ചട്ടങ്ങള്‍ പ്രകാരം അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പൈലറ്റിനെ താല്ക്കാലികമായി ജോലിയില്‍ നിന്ന് പുറത്താക്കിയതായും അദ്ദേഹം പറഞ്ഞു. 

ലാന്‍ഡിംഗിന് ശേഷം ഒരാഴ്ചയോളം ദുബായില്‍ നിലത്തിട്ട് വ്യാപക പരിശോധന നടത്തിയ ശേഷം വിമാനം ഇന്ത്യയിലേക്ക് തിരിച്ചു വിട്ടിരുന്നു. അതേസമയം ട്രാക്കിംഗ് സൈറ്റുകള്‍ അനുസരിച്ച് സംഭവത്തിന് ശേഷം ഇതുവരെയും വിമാനം സര്‍വീസ് നടത്തിയിട്ടില്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News