Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
വീൽചെയർ നൽകാതെ യാത്രക്കാരൻ മരിച്ച സംഭവം: എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ

February 29, 2024

news_malayalam_air_india_flight_updates

February 29, 2024

ന്യൂസ്‌റൂം ഡെസ്ക്

ന്യൂഡൽഹി: എയർപോർട്ടിൽ വീൽചെയർ നൽകാത്തതിനെ തുടർന്ന് 80 വയസുള്ള യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റേതാണ് (ഡി.ജി.സി.എ) നടപടി. 

ഫെബ്രുവരി 12ന് മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. തുടർന്ന് ഡി.ജി.സി.എ ഏഴു ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ട് എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പ്രതികരണം പരിശോധിച്ച ശേഷം കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിഴ ചുമത്തുകയായിരുന്നു. ഭിന്നശേഷിക്കാർക്കും നടക്കാൻ പ്രയാസം നേരിടുന്നവർക്കും വീൽചെയർ നൽകണമെന്ന മാനദണ്ഡം എയർ ഇന്ത്യ പാലിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ ഡി.ജി.സി.എ കണ്ടെത്തി.

"ഫെബ്രുവരി 12ന് ന്യൂയോർക്കിൽ നിന്ന് മുംബൈയിലേക്ക് പറക്കുന്ന ഞങ്ങളുടെ അതിഥികളിൽ ഒരാൾ വീൽചെയറിലായിരുന്ന ഭാര്യയുമായി ഇമിഗ്രേഷൻ ക്ലിയർ ചെയ്യുന്നതിനിടയിൽ അസുഖം ബാധിച്ചു. വീൽചെയറുകളുടെ കനത്ത അഭാവം മൂലം മറ്റൊന്ന് നൽകുന്നതുവരെ കാത്തിരിക്കാൻ ഞങ്ങൾ യാത്രക്കാരനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ അദ്ദേഹം ഭാര്യയ്‌ക്കൊപ്പം നടക്കാൻ തീരുമാനിക്കുകയായിരുന്നു" - എയർ ഇന്ത്യ പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News