Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
കണ്ണൂർ ടു റാസൽഖൈമ & ദമാം; പുതിയ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

April 09, 2024

news_malayalam_air_india_express_flight_updates

April 09, 2024

ന്യൂസ്‌റൂം ബ്യുറോ

റാസൽഖൈമ: കണ്ണൂരിൽ നിന്ന് റാസൽഖൈമയിലേക്കും ദമാമിലേക്കും എയർ ഇന്ത്യ എക്സ്‌പ്രസ് പുതിയ സർവീസ് ആരംഭിക്കുന്നു. മെയ്‌ 1 മുതൽ റാസൽഖൈമയിലേക്ക് പുതിയ സർവീസ് ആരംഭിക്കും. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകളുണ്ടാവുക. വൈകിട്ട് 6.15ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.45ന് റാസൽഖൈമയിലെത്തും. റാസൽഖൈമയിൽ നിന്ന് 9.45ന് പുറപ്പെട്ട് പുലർച്ചെ 3.10ന് കണ്ണൂരിലെത്തും. 

ദമാമിലേക്ക് മെയ്‌ 2 മുതലാണ് എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ് തുടങ്ങുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസുകളുണ്ടാവുക. പുലർച്ചെ 5.15-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 7.30-ന് ദമാമിലെത്തും. ദമാമിൽ നിന്ന് 8.30-ന് പുറപ്പെട്ട് വൈകിട്ട് 3.45-ന് കണ്ണൂരിലെത്തും. ഗോഫസ്റ്റ് സർവീസ് അവസാനിപ്പിച്ച ശേഷം കണ്ണൂർ-ദമാം സെക്ടറിൽ സർവീസുകളുണ്ടായിരുന്നില്ല.

അതേസമയം, വേനൽക്കാല ഷെഡ്യൂളിൽ അബുദാബിയിലേക്ക് ആഴ്ചയിൽ 10 സർവീസുകളും ഷാർജയിലേക്ക് 12 സർവീസുകളും നടത്തും. ഞായർ, ബുധൻ ദിവസങ്ങളിൽ മസ്‌കത്തിലേക്കും സർവീസ് നടത്തും. എയർ ഇന്ത്യ എക്സ്‌പ്രസുമായി കിയാൽ ഒപ്പുവെച്ച ധാരണപ്രകാരമാണ് സർവീസുകൾ വർധിപ്പിക്കുന്നത്. മറ്റ് ആഭ്യന്തര സർവീസുകളും ദോഹയിലേക്കുള്ള അന്താരാഷ്ട്ര സർവീസും വേനൽക്കാല ഷെഡ്യൂളിൽ തുടരും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News