Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
യുഎഇ ടു ഇന്ത്യ: ദേശീയ ദിനത്തോടനുബന്ധിച്ച് എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചു

December 02, 2023

Gulf_Malayalam_News

December 02, 2023

ന്യൂസ്‌റൂം ബ്യുറോ

യുഎഇ: 52-മത് ദേശീയ ദിനത്തോടനുബന്ധിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നാളെ (ഡിസംബര്‍ 3) വരെയുള്ള നേരിട്ടുള്ള ചാനല്‍ ബുക്കിംഗുകള്‍ക്കാണ് ഇളവ്. 2024 മാര്‍ച്ച് വരെയുള്ള യാത്രകള്‍ക്കാണ് ഇളവുള്ളത്. 

എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും 15 ശതമാനം കിഴിവാണ് ബജറ്റ് കാരിയര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് ( ഡിസംബര്‍ 2) പ്രഖ്യാപിച്ചത്. ദേശീയ ദിനത്തോടുള്ള ആദരസൂചകമായാണ് ഇളവ്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മാത്രം ആഴ്ചയില്‍ 195 സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News