Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
യാത്രക്കാരെ വലയ്‌ക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്സ്: റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം അനിശ്ചിതമായി വൈകുന്നു

August 14, 2023

August 14, 2023

ന്യൂസ്‌റൂം ബ്യൂറോ

റിയാദ് : റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനവും വൈകുന്നു. ഇന്നലെ (ഞായറാഴ്ച്ച) രാത്രി 11.55ന് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്. 

യാത്രക്കാരെ ഇന്ന് (തിങ്കളാഴ്ച്ച) രാവിലെയോടെയാണ് ഹോട്ടലിലേക്ക് മാറ്റിയത്. ഇന്ന് (തിങ്കളാഴ്ച്ച) രാത്രി 11.55ന് പുറപ്പെടുന്ന വിമാനത്തില്‍ യാത്രക്കാരെ നാട്ടിലെത്തിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചു. 

ബോര്‍ഡിംഗ് പാസ് നല്‍കി യാത്രക്കാരെ വിമാനത്തില്‍ കയറ്റി മൂന്നു മണിക്കൂർ കഴിഞ്ഞാണ് സാങ്കേതിക തകരാറുണ്ടെന്ന് അറിയിച്ച് എല്ലാവരെയും പുറത്തിറക്കിയത്. പിന്നീട് പുലര്‍ച്ചെ നാലു മണിയോടെ റീ എന്‍ട്രിയിലുള്ളവരെ ഹോട്ടലിലേക്ക് മാറ്റി. ഫൈനല്‍ എക്‌സിറ്റ്, വിസിറ്റ് വിസയിലുള്ളവര്‍ക്ക് ഹോട്ടല്‍ സൗകര്യം ലഭിച്ചിട്ടില്ല. ഇവരെ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ രാവിലെ ടെര്‍മിനലിന് പുറത്തേക്ക് മാറ്റുകയായിരുന്നു. 

ഇന്ന് രാവിലെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയെങ്കിലും ഉച്ചയായിട്ടും ഭക്ഷണമൊന്നും ലഭിച്ചിട്ടിലെന്ന പരാതിയുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാർ ഭക്ഷണം പോലും കിട്ടാതെയാണ് കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ വിമാനത്താവളത്തില്‍ കഴിഞ്ഞത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News