Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചു

February 17, 2024

news_malayalam_air_india_flight_updates

February 17, 2024

ന്യൂസ്‌റൂം ഡെസ്ക്

മസ്‌കത്ത്: ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജുകള്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്കിളവ് പ്രഖ്യാപിച്ചു. അധിക ബാഗേജിന് 45 ശതമാനം വരെയാണ് ഇളവാണ് പ്രഖ്യാപിച്ചത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാര്‍ച്ച് 30 വരെ ഇളവുകള്‍ ലഭിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

അഞ്ച് കിലോ അധിക ബാഗേജിന് നേരത്തെ 16 റിയാലാണ് ഈടാക്കിയിരുന്നത്. ഇത് ഒമ്പത് റിയാലായി കുറഞ്ഞു. 10 കിലോ അധിക ബാഗേജിന് 32 റിയാലില്‍ നിന്ന് 18 റിയാലായും 15 കിലോ അധിക ബാഗേജിന് 52 റിയാലില്‍ നിന്ന് 30 റിയാലായും കുറഞ്ഞു. അതേസമയം, ടിക്കറ്റിനോടൊപ്പമുള്ള ബാഗേജുകളുടെ നിരക്കുകള്‍ സാധാരണ നിലയില്‍ തുടരും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News