Breaking News
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് 

February 20, 2024

news_malayalam_air_india_flight_updates

February 20, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് നിരക്കിളവ് (എക്‌സ്പ്രസ് ലൈറ്റ് ഫെയർ) പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. സീസൺ അനുസരിച്ച് സാധാരണ ടിക്കറ്റ് തുകയിൽ നിന്ന് 10 ദിർഹം (225 രൂപ) മുതൽ 60 ദിർഹത്തിന്റെ (1355 രൂപ) വരെ ഇളവാണ് ലഭിക്കുക. കൂടാതെ, സൗജന്യ ഹാൻഡ് ബാഗേജ് അലവൻസായ ഏഴ് കിലോയ്ക്ക് പകരം 10 കിലോയും അനുവദിക്കും.

ലഗേജ് ഇല്ലാതെ വരുന്ന യാത്രക്കാർക്ക് നീണ്ട ക്യൂവിൽ നിൽക്കാതെ എക്‌സ്പ്രസ് കൗണ്ടറിലൂടെ വേഗത്തിൽ ചെക്–ഇൻ നടപടികൾ പൂർത്തിയാക്കാം. ലഗേജില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പിന്നീട് ആവശ്യമെങ്കിൽ പണമടച്ച് 15, 20 കിലോ ലഗേജ് ചേർക്കാനും യാത്രാ തീയതി മാറ്റാനും (ഫീസ് നൽകണം) സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News