Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
റാസല്‍ഖൈമ ടു കോഴിക്കോട്: എയര്‍ അറേബ്യയുടെ നോണ്‍സ്‌റ്റോപ്പ് സര്‍വീസ് ഈ മാസം 22 മുതല്‍

November 01, 2023

news_malayalam_air-arabia_flight_updates

November 01, 2023

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: യുഎഇയിലെ ബജറ്റ് വിമാനകമ്പനിയായ എയര്‍ അറേബ്യ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പ്രഖ്യാപിച്ചു. റാസല്‍ഖൈമ- കോഴിക്കോട് റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് നോണ്‍സ്‌റ്റോപ്പ് സര്‍വീസാണ് കമ്പനി പ്രഖ്യാപിച്ചത്. ഈ മാസം (നവംബര്‍ 22) മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്. റാസല്‍ഖൈമയില്‍ നിന്ന് ഉച്ചയ്ക്ക് 2:55 ന് പുറപ്പെട്ട് രാവിലെ 8:10 ന് കോഴിക്കോടും രാത്രി 8: 50 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാത്രി 11:25ന് റാസല്‍ഖൈമയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 

പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ കുറഞ്ഞ ചെലവില്‍ പ്രവാസികള്‍ക്ക് റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യാനാവും. റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുതിയ നോണ്‍സ്‌റ്റോപ്പ് വിമാനങ്ങള്‍ ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എയര്‍ അറേബ്യ ഗ്രൂപ്പ് സിഇഒ അദേല്‍ അല്‍ അലി പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News