Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
' കാക്ക'യിലെ പഞ്ചമി ഷാർജയിൽ എത്തിയത് സ്വന്തമായൊരു വീടെന്ന സ്വപ്നവുമായി,ഹൃദയാഘാതം വില്ലനായി

December 09, 2023

 Malayalam_Qatar_News

December 09, 2023

ന്യൂസ്‌റൂം ബ്യുറോ

 'കാക്ക’എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ലക്ഷ്മിക സജീവൻ എന്ന രേഷ്മ (24) കടൽ കടന്ന് ഷാർജയിൽ എത്തിയത് സ്വന്തമായി വീടെന്ന സ്വപ്നം നിറവേറ്റാനായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റെയും ലിമിറ്റയുടെയും മകളാണ്. ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ ഇന്നലെയായിരുന്നു അന്ത്യം. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു ലക്ഷ്മിക.

മാറ്റിനിർത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലെ പഞ്ചമി എന്ന കഥാപാത്രത്തിലൂടെയാണ് ലക്ഷ്മിക ശ്രദ്ധേയയാവുന്നത്. നിറത്തിന്റെ പേരിൽ വീട്ടുകാരിൽ നിന്നുപോലും അവഗണനകൾ നേരിടുന്ന പഞ്ചമി പിന്നീട് തന്‍റെ കുറവിനെ പോസിറ്റീവായി കാണുകയും സധൈര്യം നേരിടുകയും ചെയ്യുന്നതായിരുന്നു ‘കാക്ക’ പറയുന്ന കഥ. തുടർന്ന് ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

അച്ഛന്‍റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു ലക്ഷ്‌മിക. കട ബാധ്യത തീര്‍ക്കാനായാണ് അഭിനയ മോഹം ഉള്ളിലൊതുക്കി ലക്ഷ്‌മിക കടല്‍ കടന്നത് എന്നാണ് വിവരം.

ലക്ഷ്‌മികയുടെ മരണത്തില്‍ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. നിര്‍മാതാവ് അല്‍ത്താഫും നടിയുടെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി. ഹൃദയം വേദനയാൽ നുറുങ്ങിപ്പോകുന്നു എന്നാണ് നിര്‍മാതാവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

'ആരോടും യാത്ര പറയാതെ 'കാക്ക'യിലെ പഞ്ചമി സ്വർഗ ലോകത്തേക്ക്‌ യാത്രയായിരിക്കുന്നു. മനസ്സ്‌ മരവിച്ചിരിക്കുന്നു. ഹൃദയം വേദനയാൽ നുറുങ്ങിപ്പോകുന്നു. ഇല്ല ലക്ഷ്‌മിക മരിക്കില്ല. ജനകോടികളുടെ ഹൃദയത്തിലാണവൾക്ക്‌ സ്ഥാനം. ഒരുപാട്‌ സ്വപ്‌നങ്ങളുമായി ജീവിച്ചവൾ, അച്ഛന്‍റെയും അമ്മയുടെയും ഏക ആശ്രയം.

സ്വന്തമായി ഒരു കൊച്ചു കൂര എല്ലുമുറിയെ പണിയെടുത്ത്‌ അവൾ കെട്ടിപ്പടുത്തു. കട ബാധ്യത തീർക്കാനായി അഭിനയ മോഹം ഉള്ളില്‍ ഒതുക്കി അവൾ വീണ്ടും കടൽ കടന്നു. പക്ഷേ വിധി അവളെ മരണത്തിന്‍റെ രൂപത്തിൽ തട്ടി എടുത്തു. ഒന്നു പൊട്ടിക്കരയാൻ പോലും ത്രാണിയില്ലാതെ, വീടിന്‍റെ വരാന്തയിൽ തളർന്നിരിക്കുന്ന ആ അച്ഛനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ, ഒന്നും ഉരിയാടാതെ ദു:ഖം കടിച്ചമർത്തി ഞാൻ ആ വീട്ടിൽ നിന്നും നിറ കണ്ണുകളോടെ പതുക്കെ നടന്നകന്നു.

അതെ, 'കാക്ക'യിലെ പഞ്ചമിയെ പോലെ യഥാർത്ഥ ജീവിതത്തിലും തന്‍റെ അച്ഛനെ ജീവന് തുല്യം സ്നേഹിച്ചിരുന്നു അവൾ. സ്വന്തം അച്ഛനെ വിട്ട്‌ കാക്കയിലെ അച്ഛന്‍റെയും, ഒത്തിരി ഇഷ്‌ടമായിരുന്ന ടോണി ചേട്ടന്‍റെയും അടുത്തേയ്‌ക്ക്‌ അവൾ യാത്രയായി. എല്ലാവരെയും കരയിച്ചു കൊണ്ട്‌... വിട.. പ്രിയ സോദരീ' - നിര്‍മാതാവ് അല്‍ത്താഫ് കുറിച്ചു

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News