Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായില്‍ അമിത വേഗതയിലെത്തിയ സ്‌പോര്‍ട്‌സ് കാര്‍ പാലത്തില്‍ നിന്ന് വീണ് രണ്ട് മരണം

December 20, 2023

Qatar_News_Malayalam

December 20, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായില്‍ അമിത വേഗതയിലെത്തിയ സ്‌പോര്‍ട്‌സ് കാര്‍ നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് വീണ് രണ്ട് പേര്‍ മരിച്ചു. അല്‍ ഖവാനീജിലെ ഇത്തിഹാദ് മാൡന് സമീപം ചൊവ്വാഴ്ച രാത്രി 11.55നായിരുന്നു അപകടം. മരണപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം കാറിലുണ്ടായിരുന്ന ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് ദുബായ് പോലീസ് അറിയിച്ചു. 

അമിത വേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബില്‍ തട്ടി താഴേക്ക് വീഴുകയായിരുന്നുവെന്ന് ദുബായ് പോലീസിലെ ട്രാഫിക് വിഭാഗം ഡയറക്ടര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. താഴേക്ക് വീണ വാഹനം ഏറെ ദൂരം റോഡിലൂടെ തെന്നി നീങ്ങി. തുടര്‍ന്ന് കാറിന് തീപിടിച്ചാണ് രണ്ടുപേര്‍ക്കും മരണം സംഭവിച്ചതെന്നും പോലീസ് വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News