Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയിൽ റോഡിൽ കണ്ടെത്തിയ മൃതദേഹം പന്ത്രണ്ടു ദിവസത്തിന് ശേഷം തിരിച്ചറിഞ്ഞു,മരിച്ചത് ആലുവ സ്വദേശി

August 19, 2023

August 19, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി :ഈ മാസം ആറിന് റോഡില്‍ അപകടത്തിൽ പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എറണാകുളം ആലുവ കോട്ടപ്പുറം സ്വദേശി അടക്ക്യാപ്പറമ്പില്‍ നിസാര്‍ (47) ആണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.
അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഷകീവ് ഹംസയുടെ ഇടപെടലാണ് ബന്ധുക്കളെ കണ്ടെത്താന്‍ സഹായിച്ചത്. വെള്ളിയാഴ്ച സഹോദരനടക്കമുള്ള കുടുംബമെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. 15 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന നിസാർ  ദുബായിലാണ് ജോലി ചെയ്തിരുന്നത്.
പരേതനായ ഉസ്മാന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: കല്ലുംപുറത്ത് അലിയാര്‍ നിഷ (ദുബായ്) , മക്കള്‍: ഹെന, നോയ. സഹോദരങ്ങള്‍: നിയാസ്, ബാബു, സാബു, നൗഷാദ് എന്നിവര്‍. ഖബറടക്കം നാട്ടില്‍.
പ്രവാസികൾക്ക് ഉപകാരപ്രദമായ വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ 1 മുതൽ 867 വരെയുള്ള ഏതെങ്കിലും ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News