Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയില്‍ അബ്ഷിറിലൂടെ പണം തട്ടിയ സംഭവത്തില്‍ അബ്ശിര്‍ അക്കൗണ്ട് ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

November 07, 2023

Malayalam_Qatar_News

November 07, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്ന പ്ലാറ്റ്ഫോമായ അബ്ശിര്‍ ഹാക്ക് ചെയ്ത് പണം തട്ടിയ കേസില്‍ അബ്ശിര്‍ അക്കൗണ്ട് ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി ദവാദ്മി കോടതി വിധിച്ചു. അബ്ശിര്‍ വഴി ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി അതിലേക്ക് മറ്റൊരു അക്കൗണ്ടില്‍ നിന്ന് തട്ടിയ പതിനായിരം റിയാല്‍ വിദേശത്തേക്ക് അയച്ച കേസിലാണ് കോടതിയുടെ വിധി. തന്റെ അക്കൗണ്ടില്‍ നിന്ന് 10401 റിയാല്‍ ഓണ്‍ലൈന്‍ ലിങ്കിലൂടെ തട്ടിയെടുത്തുവെന്ന് ചൂണ്ടിക്കാട്ട് സൗദി വനിത മറ്റൊരു വനിതക്കെതിരെ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. 

വീട്ടുജോലിക്കാരിയെ ലഭിക്കുന്നതിന് ബന്ധപ്പെട്ടപ്പോള്‍ ഒരു ഓണ്‍ലൈന്‍ ലിങ്ക് നല്‍കി അതിലേക്ക് 200 റിയാല്‍ അയക്കാന്‍ പ്രതിയായ വനിത ആവശ്യപ്പെട്ടു. ഇപ്രകാരം തുക അയച്ചതിന് പിന്നാലെ തന്റെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ബാങ്ക് ബാലന്‍സ് മുഴുവനായും പിന്‍വലിക്കപ്പെട്ടെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. പ്രതിയുമായി നടത്തിയ വാട്സാപ് ചാറ്റും പരാതിക്കാരി കോടതിയില്‍ ഹാജരാക്കി. 

എന്നാല്‍ പരാതിക്കാരിയുമായി ബന്ധപ്പെട്ട ഫോണ്‍ തന്റെതല്ലെന്നും പണം ട്രാന്‍സ്ഫര്‍ ചെയ്തുവെന്ന് കണ്ടെത്തിയ ബാങ്കില്‍ തനിക്ക് അക്കൗണ്ടില്ലെന്നും പ്രതി കോടതിയെ അറിയിച്ചു. പരാതിക്കാരിയെ പോലെ താനും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും തന്റെ അബ്ശിര്‍ വിദേശത്തുള്ള സംഘം ഹാക്ക് ചെയ്തിരിക്കാമെന്നും ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ പ്രസ്തുത മൊബൈല്‍ നമ്പര്‍ ഒരു വിദേശിയുടെതാണെന്ന് അറിയിച്ചുവെന്നും പ്രതി കോടതിയില്‍ പറഞ്ഞു.

അതേസമയം പ്രതിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പരാതിക്കാരിയുടെ അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളതെന്നും അതില്‍ നിന്നാണ്  വിദേശത്തെ അക്കൗണ്ടിലേക്ക് പണം മാറ്റിയതെന്നും സൗദി സെന്‍ട്രല്‍ ബാങ്ക് കോടതിയെ അറിയിച്ചു. പണം ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ട് പ്രതിയുടെതാണെന്ന് വ്യക്തമായതിനാല്‍ പ്രതി മുഴുവന്‍ സംഖ്യയും തിരിച്ചുനല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News