Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഗസയിൽ നിന്ന് ചികിത്സയ്ക്കായി യു.എ.ഇയിലെത്തിച്ച 6 വയസ്സുകാരൻ മരിച്ചു

December 07, 2023

Gulf_Malayalam_News

December 07, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ഗസ മുനമ്പിൽ നിന്ന് ചികിത്സയ്ക്കായി യു.എ.ഇയിലെത്തിച്ച കുട്ടി മരണപ്പെട്ടതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം (MoH) അറിയിച്ചു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് രക്താർബുദത്തിന് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരനാണ് മരിച്ചത്. മരണത്തിൽ  യു.എ.ഇ ആരോഗ്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.  

ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളോടെ യു.എ.ഇയിലെത്തിയ കുട്ടിയെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സെന്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആവശ്യമായ ആരോഗ്യ പരിചരണം ലഭിച്ചിട്ടും കുട്ടിയുടെ അവസ്ഥ ക്രമേണ വഷളാവുകയായിരുന്നു.

രാജ്യത്ത് എത്തുന്ന എല്ലാ രോഗികൾക്കും പരിക്കേറ്റ വ്യക്തികൾക്കും ഉയർന്ന തലത്തിലുള്ള ആരോഗ്യ പരിപാലന സേവനങ്ങൾ തന്നെയാണ് നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. ഗസയിൽ നിന്ന് പരിക്കേറ്റ കുട്ടികൾക്കും ക്യാൻസർ ബാധിച്ച കുട്ടികൾക്കും യുഎഇയിലെ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കുന്ന യുഎഇയുടെ ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3യുടെ ഭാഗമായി എത്തിച്ച കുട്ടിയാണ് മരണപ്പെട്ടത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News