Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
52-ാമത് യുഎഇ ദേശീയ ദിനം: പിഴയിൽ 52ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാൻ മുനിസിപ്പാലിറ്റി ഡിപ്പാർട്ട്‌മെന്റ്

December 02, 2023

Qatar_Malayalam_News

December 02, 2023

ന്യൂസ്‌റൂം ബ്യുറോ

അജ്മാൻ: യു.എ.ഇ.യുടെ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് മുനിസിപ്പാലിറ്റി ഡിപ്പാർട്ട്‌മെന്റ് പിഴയിൽ 52 ശതമാനം ഇളവ് പ്രഖ്യാപിച്ചു. അജ്മാൻ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് അമ്മാർ അൽ നുഐമിയുടെ നിർദേശപ്രകാരമാണ് ഈ തീരുമാനം. 2023 ഡിസംബർ 2 മുതൽ 52 ദിവസത്തിനുള്ളിൽ (2024 ജനുവരി 22 വരെ) പിഴയടക്കണം. ഡിസംബർ 2ന് മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ലംഘനങ്ങൾക്കും ഈ ഇളവ് ബാധകമാണ്.

 

അതേസമയം, ദേശീയ ദിനത്തോടനനുബന്ധിച്ച് അബുദാബി, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ സൗജന്യ പാർക്കിങ്ങും അനുവദിച്ചിട്ടുണ്ട്. ഇന്ന് (ഡിസംബര്‍ 2) മുതല്‍ തിങ്കളാഴ്ച ( ഡിസംബര്‍ 4) വരെ മൂന്ന് ദിവസത്തേക്കാണ് സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചത്. മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് ടെര്‍മിനലുകള്‍ ഒഴികെയുള്ള ഇടങ്ങളിലാണ് സൗജന്യം. 

വിവിധ എമിറേറ്റുകളില്‍ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകളുടെ സമയം പുലര്‍ച്ചെ 5 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1 മണി വരെയാണ്. മെട്രോ ലിങ്ക് സര്‍വീസിന്റെ സമയം മെട്രോയുടെ പ്രവര്‍ത്തനവുമായി ബന്ധിപ്പിക്കും. ദുബായ് ട്രാമിന്റെ സമയക്രമത്തിലും മാറ്റമുണ്ട്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 6 മണി മുതല്‍ അടുത്ത ദിവസം 1 മണി വരെയും ഞായറാഴ്ച രാവിലെ 9 മണി മുതല്‍ അടുത്ത ദിവസം രാവിലെ 1 മണിവരെയുമാണ് സമയം നീട്ടിയത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News