Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ മീറ്റര്‍ റീഡിങ്ങിൽ കൃത്രിമം കാണിച്ച അഞ്ച് പെട്രോള്‍ പമ്പുകള്‍ അടപ്പിച്ചു

February 25, 2024

news_malayalam_arrest_updates_in_saudi

February 25, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്- സൗദിയിൽ മീറ്റര്‍ റീഡ് ചെയ്യുന്നതില്‍ കൃത്രിമം കാണിച്ചതിന് അഞ്ച് പെട്രോള്‍ പമ്പുകള്‍ സംയുക്ത പരിശോധന സംഘം അടപ്പിച്ചു. ഒരേ കമ്പനിയുടെ റിയാദിലെയും ജുബൈലിലെയും അഞ്ച് പമ്പുകളാണ് അടപ്പിച്ചത്. വില്‍ക്കുന്ന ഇന്ധനത്തിന്റെ അളവില്‍ കൃത്രിമം കാണിക്കുന്ന ഉപകരണങ്ങള്‍ സ്ഥാപിച്ചായിരുന്നു കമ്പനി തട്ടിപ്പ് നടത്തിയത്. 

വാണിജ്യമന്ത്രാലയം, ഊര്‍ജമന്ത്രാലയം, സാസോ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരായിരുന്നു പരിശോധനക്കെത്തിയത്. മായം ചേര്‍ക്കല്‍, അളവ്, തൂക്കം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന വകുപ്പുകള്‍ ചുമത്തിയാണ് നടപടി. സ്ഥാപനത്തിനെതിരെയും തൊഴിലാളികള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News