Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
മദീനയിൽ വിസിറ്റ് വിസയിൽ എത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഇന്ത്യക്കാരൻ ഉൾപ്പടെ 3 പേർ അറസ്റ്റിൽ

November 25, 2023

Gulf_Malayalam_News

November 25, 2023

ന്യൂസ്‌റൂം ഡെസ്ക്

മദീന: മദീനയിൽ വിസിറ്റ് വിസയിൽ എത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഇന്ത്യക്കാരൻ ഉൾപ്പടെ 3 പേരെ അറസ്റ്റ് ചെയ്‌തതായി മദീന പോലീസ് അറിയിച്ചു. ടെലികോം ഉപരണങ്ങളും സിം കാർഡുകളും ഉപയോഗിച്ചും ആൾമാറാട്ടം നടത്തിയും സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങൾ പ്രചരിപ്പിച്ചും ഇരകളുടെ വിവരങ്ങൾ കൈക്കലാക്കി അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പ്രവേശിച്ച് പണം തട്ടിയെടുക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്. 

വിവിധ പ്രവിശ്യകളിൽ സംഘത്തിന്റെ തട്ടിപ്പുകൾക്കിരയായ 146 പേർ സുരക്ഷാ വകുപ്പുകൾക്ക് പരാതികൾ നൽകിയിരുന്നു. ഇരകളുടെ അക്കൗണ്ടുകളിൽ നിന്ന് സംഘം 2.2 കോടിയിലേറെ റിയാൽ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മദീന പോലീസ് അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News