Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാർജയിൽ റോ​ഡ്​ മു​റി​ച്ചു​ ക​ട​ക്കു​ന്ന​തി​നി​ടെ 13 വയസ്സുകാ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

February 25, 2024

news_malayalam_death_news_in_uae

February 25, 2024

ന്യൂസ്‌റൂം ഡെസ്ക്

ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ റോ​ഡ്​ മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ 13 വയസ്സുകാ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഷാ​ർ​ജ​യി​ൽ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ന​ട​ന്ന സം​ഭ​വം പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ളാ​ണ്​ പുറത്തു വിട്ടത്. ഷാർജയിലെ പ​ഴ​യ എ​ക്സ്​​പോ ജ​ങ്​​ഷ​ന്​ സ​മീ​പ​ത്താ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ട്ടി ​ട്രാ​ഫി​ക്​ സി​ഗ്​​ന​ലി​ൽ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്ക​വെ വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു. 

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എത്തി​ത്തിച്ചെങ്കി​ലും രക്ഷിക്കാനായില്ലെന്ന്​ ഷാ​ർ​ജ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ സൈ​ഫ്​ അ​ൽ സാ​രി അ​ൽ ശം​സി പ​റ​ഞ്ഞു. ട്രാ​ഫി​ക് ലൈ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ച്ച​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ചു​വ​പ്പും നി​റ​ത്തി​ലാ​യി​രി​ക്കെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​തെ​ന്നും ഡ്രൈ​വ​ർ​ക്കെ​തി​രെ ട്രാ​ഫി​ക് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച കു​ട്ടി​യു​ടെ മ​റ്റു വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News