Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അജ്മാനില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

October 23, 2023

news_malayalam_death_news_in_uae

October 23, 2023

ന്യൂസ്‌റൂം ബ്യുറോ

അജ്മാന്‍: അജ്മാനിലെ കരാമയില്‍ ബഹുനില കെട്ടിടത്തില്‍ നിന്നും വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം കുണ്ടറ പെരിനാട് നെല്ലിവിള തെക്കതില്‍ പൗലോസ്-ആശ ദമ്പതികളുടെ മകന്‍ റൂബന്‍ പൗലോസാണ്(സച്ചു) മരിച്ചത്. 17 വയസ്സായിരുന്നു. അജ്മാന്‍ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. 

കഴിഞ്ഞ ദിവസം (ഞായറാഴ്ച്ച) അര്‍ധരാത്രിയായിരുന്നു സംഭവം. ചേംബര്‍ ഓഫ് കൊമേഴ്‌സിനടുത്ത് ആറുനില കെട്ടിടത്തിലെ ആറാം നിലയില്‍ നിന്നാണ് വീണത്. അജ്മാന്‍ പോലീസാണ് മാതാപിതാക്കളെ വിവരം അറിയിച്ചത്. അതേസമയം, എങ്ങനെയാണ് വീണതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News