Breaking News
ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി |
ഇന്ത്യക്ക് പകരം 'ഭാരത്' മാത്രം,പേര് മാറ്റാൻ നീക്കം തുടങ്ങിയതായി റിപ്പോർട്ട്

September 05, 2023

Malayalam_Qatar_News

September 05, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂദൽഹി: ഇന്ത്യയുടെ പേര് മാറ്റി 'ഭാരത്' എന്ന് മാത്രമാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയതായി സൂചന.സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനർനാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമായെന്നും ഇന്ത്യയുടെ പേര് മാറ്റാൻ കേന്ദ്രം പുതിയ പ്രമേയം കൊണ്ടുവന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സെപ്റ്റംബർ 9,10 തിയ്യതിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കുന്നതിന് ഡെലിഗേറ്റുകൾക്ക് രാഷ്‌ട്രപതി ഭവനിൽ നിന്ന് അയച്ച ക്ഷണക്കത്തിൽ ‘ഇന്ത്യയുടെ രാഷ്‌ട്രപതി’ എന്നതിന് പകരം ‘ഭാരതത്തിന്റെ രാഷ്‌ട്രപതി’ എന്നാണ് എഴുതിയത്. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് ഈ കാര്യം ചൂണ്ടിക്കാണിച്ച് എക്‌സിൽ ട്വീറ്റ് ചെയ്തത്. രാജ്യത്തിൻറെ ചരിത്രം നശിപ്പിക്കാനും ഇന്ത്യയെ വിഭജിക്കാനുമുള്ള മോദി സർക്കാരിന്റെ ശ്രമങ്ങൾ തുടരുകയാണെന്നും ഇന്ത്യ മുന്നണി ഇതുകൊണ്ടൊന്നും പിന്തിരിയില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

നമ്മുടെ രാജ്യത്തിൻറെ പേര് നൂറ്റാണ്ടുകളായി ഭാരതമാണെന്നും ഇന്ത്യ അല്ലെന്നും ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് പറഞ്ഞു. ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന പഴയ പേര് ഉപയോഗിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News