Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബായ് തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ്സ് വൈകി,മൃതദേഹം നാട്ടിലെത്തിക്കാനാവാതെ സംസ്കാര ചടങ്ങുകൾ അനിശ്ചിതത്വത്തിൽ

September 14, 2023

Malayalam_Gulf_News

September 14, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ് :ബുധനാഴ്ച രാത്രി ദുബായിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയതിനെ തുടർന്ന് ദുബായിൽ മരിച്ച മലയാളിയുടെ സംസ്കാര ചടങ്ങുകൾ മാറ്റി. ഇന്നലെ രാത്രി 8.45നു പോകേണ്ട വിമാനം വൈകിയതോടെയാണ്  ശനിയാഴ്ച രാത്രി ദുബായിൽ മരിച്ച കൊല്ലം ഭരണിക്കാവ് സ്വദേശി സുഭാഷ് പിള്ളയുടെ (50) സംസ്കാര ചടങ്ങും അനിശ്ചിതത്വത്തിലായത്. മൃതദേഹം ഇന്നു വൈകിട്ട് 4ന് നാട്ടിൽ സംസ്കരിക്കാനിരിക്കുകയായിരുന്നു. വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലാണ് മൃതദേഹമുള്ളത്.

സംസ്കാരം സംബന്ധിച്ച വിവരം വിമാന ജീവനക്കാരെ അറിയിച്ചിട്ടും ബദൽ സംവിധാനം ഒരുക്കാൻ തയാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

സുഭാഷ് പിള്ളയുടെ ഭാര്യയും 2 മക്കളും 2 ബന്ധുക്കളും ഇതേ വിമാനത്തിൽ യാത്ര ചെയ്യാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ മാത്രമാണ് വിമാനം വൈകുന്ന വിവരം പറയുന്നത്. അർധരാത്രി 12.15ന് പോകുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പിന്നീട് പുലർച്ചെയാകുമെന്ന് പറഞ്ഞു. യാത്രക്കാർ ബഹളം വച്ചപ്പോൾ ഇന്ന് ഉച്ചകഴിഞ്ഞേ പുറപ്പെടൂവെന്ന് ജീവനക്കാർ അറിയിച്ചു. അത്യാവശ്യക്കാരെ ഷാർജ വിമാനത്തിലേക്കു മാറ്റിയെങ്കിലും മൃതദേഹം മാറ്റാനാകില്ലെന്ന് പറഞ്ഞു. രാത്രി 9.30ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ അയയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് വരുന്ന വിമാനത്തിലേ അയക്കാനാകൂ എന്നായിരുന്നു വിമാന ജീവനക്കാരുടെ ശാഠ്യം. ആ വിമാനവും വന്നില്ലെങ്കിൽ ഇന്നു രാത്രി ഇതേ സമയത്തുള്ള വിമാനത്തിൽ അയയ്ക്കാമെന്നാണ് വിമാന ജീവനക്കാരുടെ നിലപാട്. എന്നാൽ വെള്ളിയാഴ്ച സംസ്കാരം പറ്റില്ലെന്നും മറ്റു വിമാനത്തിൽ അയയ്ക്കാൻ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ വിമാനത്താവളത്തിൽ കുത്തിയിരിക്കുകയാണ്.

വിമാനം വൈകുന്ന വിവരം ജീവനക്കാർ വൈകിട്ട് 3ന് അറിഞ്ഞിട്ടും യാത്രക്കാരെ മുൻകൂട്ടി അറിയിച്ചില്ലെന്നും പറഞ്ഞു. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ദുബായിൽനിന്നോ ഷാർജയിൽനിന്നോ ഉള്ള വിമാനത്തിൽ മൃതദേഹം നാട്ടിൽ എത്തിച്ച് നിശ്ചയിച്ച സമയത്ത് സംസ്കരിക്കാമായിരുന്നുവെന്നും വിമാന ജീവനക്കാരുടെ നിരുത്തരവാദ സമീപനം വല്ലാതെ വേദനിപ്പിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News