Breaking News
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
ഈ വർഷം ഖത്തറിൽ നിന്നും എണ്ണ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത്

August 30, 2022

August 30, 2022

ദോഹ : കഴിഞ്ഞ വർഷം ജൂലായിയെ അപേക്ഷിച്ച് ഖത്തറിൽ നിന്നും ഏറ്റവുമധികം പെട്രോളിയം, ക്രൂഡ് ഓയിൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ  ഇന്ത്യ ഒന്നാമതെത്തിയതായി റിപ്പോർട്ട്.

 

ഖത്തറിൽ നിന്നുള്ള മൊത്തം കയറ്റുമതിയുടെ 12.8  ശതമാനവുമായി (5.7 ബില്യൺ റിയാൽ) ഇന്ത്യയാണ്  ഉപഭോക്താക്കളുടെ പട്ടികയിൽ  ഒന്നാമതെത്തിയത്.വിൽപന തുകയിൽ നേരിയ അന്തരമുണ്ടെങ്കിലും  11.55 ശതമാനം കയറ്റുമതിയുമായി (5.12 ബില്യൺ റിയാൽ) ജപ്പാനാണ് രണ്ടാമത്.ദക്ഷിണകൊറിയ ഖത്തറിന്റെ കയറ്റുമതി രാജ്യങ്ങളിൽ മൂന്നാമതാണ്.മൊത്തം കയറ്റുമതിയുടെ 11.46 ശതമാനം( 5.8 ബില്യൺ റിയാൽ)ഈ മൂന്ന് ഏഷ്യൻ രാജ്യങ്ങളും കയറ്റുമതിയിൽ ഖത്തറുമായി  ദീർഘകാല കരാറുകളിൽ ഏർപ്പെട്ട രാജ്യങ്ങളാണ്.

അതേസമയം, ഖത്തറിന്റെ വ്യാപാര  മിച്ചം ജൂലൈയിൽ 78 ശതമാനം വർധനവ് രേഖപ്പെടുത്തി 15.2 ബില്യൺ ഖത്തർ റിയാലിൽ എത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ (പിഎസ്എ) കണക്കുകൾ ഉദ്ധരിച്ചാണ് ഈ വർഷത്തെ ഖത്തറിന്റെ സാമ്പത്തിക പുരോഗതിയുടെ പ്രാഥമിക വിവരങ്ങൾ ക്യ.എൻ.എ പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച്,ജൂലൈയിലെ ആഭ്യന്തര ഉൽപന്നങ്ങളുടെയും പുനർ കയറ്റുമതിയുടെയും മൂല്യത്തിൽ ഏകദേശം 44 ബില്യൺ ഖത്തർ റിയാലിന്റെ നേട്ടമാണ് ഉണ്ടാക്കിയത്.

ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി), പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ, മറ്റ് വാതക ഹൈഡ്രോകാർബണുകൾ എന്നിവയുൾപ്പെടെ പെട്രോളിയം, വാതക കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമാണ് ഈ വർഷം ജൂലായിൽ രേഖപ്പെടുത്തിയത്.90.3 ശതമാനം വർധനവോടെ  30.6 ബില്യൺ ഖത്തർ റിയാലാണ് നേട്ടം. 

പെട്രോളിയം, ക്രൂഡ് ഓയിൽ കയറ്റുമതി ഏകദേശം 600 കോടി ഖത്തർ റിയാലിൽ എത്തി. 35ശതമാനം വർധനവാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് 61.9 ശതമാനം വർധനവും  ഈ വർഷം ജൂണിനെ അപേക്ഷിച്ച് 12.4 ശതമാനം വര്ധനവുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക 


Latest Related News