Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ വാഹനാപകടത്തിൽ കണ്ണൂര്‍ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയ്‌ക്ക് ദാരുണാന്ത്യം 

August 06, 2023

August 06, 2023

ന്യൂസ്‌റൂം ബ്യൂറോ 

മസ്കത്ത്: ഒമാനിലെ കസബിൽ വാഹനാപകടത്തിൽ കണ്ണൂര്‍ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി മരിച്ചു. കണ്ണൂർ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20) ആണ് മരിച്ചത്. ദുബായിൽ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

ഈജിപ്തിൽ എം.ബി.ബി.എസിനു പഠിക്കുന്ന റാഹിദ്, ഒരാഴ്ച മുമ്പ് കസബിൽ ജോലി ചെയ്യുന്ന പിതാവിനെ കാണാന്‍ വന്നതായിരുന്നു. പിതാവിന്റെ സഹോദരീ പുത്രനോടൊപ്പം ഹെവി പിക്കപ്പ് വാഹനത്തിൽ ദുബായിൽ പോയി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടര മണിയോടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

റോഡിൽ തെറിച്ചു വീണ റാഹിദ് അപകട സ്ഥലത്തു തന്നെ മരിച്ചു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കസബ് ആശുപത്രി മോർച്ചറിയിലാണുള്ളത്.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News