Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
റാസ് അല്‍ ഖൈമയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കാന്‍ തീരുമാനം

October 07, 2023

Qatar_News_Malayalam

October 07, 2023

ന്യൂസ്‌റൂം ബ്യുറോ

യുഎഇ: അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ യുഎഇയിലെ റാസ് അല്‍ ഖൈമയില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. യുഎഇ ദേശീയ സുസ്ഥിര ഡ്രൈവിന്റെ ഭാഗമായാണ് നടപടി. പരിസ്ഥിതി സംരക്ഷണ വികസന വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കൗണ്‍സില്‍ അംഗവും റാസ് അല്‍ ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി പുറപ്പെടുവിച്ച നിയമപ്രകാരമാണ് 2024 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് എമിറേറ്റില്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. 

2026 മുതല്‍ പാസ്റ്റിക് നിര്‍മിത കപ്പുകള്‍, പ്ലേറ്റുകള്‍, കണ്ടെയ്‌നറുകള്‍, സ്പൂണുകള്‍, ചോപ്റ്റിക്, സ്‌ട്രോകള്‍ എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തും. അതേസമയം ആവശ്യക്കാര്‍ക്ക് ഒരു പാസ്റ്റിക് ബാഗിന് 25 ഫില്‍സ് ഈടാക്കിയാണ് നിലവില്‍ നല്‍കുന്നത്. എന്നാല്‍ അടുത്തവര്‍ഷം ജനുവരി ഒന്ന് മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പാസ്റ്റിക് ക്യാരി ബാഗുകള്‍ പൂര്‍ണമായും നിരേധിക്കും. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷവും ഉമ്മല്‍ കുവൈനിലും അജ്മാനിലും ഈ വര്‍ഷവും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News