Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യാത്രയ്‌ക്കൊരുങ്ങുകയാണോ,സമൂഹ മാധ്യമങ്ങളിലൂടെയുള്ള യാത്ര പറച്ചിൽ വേണ്ടെന്ന് പോലീസ്

August 13, 2023

August 13, 2023

ന്യൂസ്‌റൂം ബ്യുറോ
റാസൽഖൈമ : നാട്ടിലേക്കോ മറ്റു വിദേശ രാജ്യങ്ങളിലേക്കോ യാത്ര പോകുന്നതിന് മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ യാത്ര പറയുന്നത് മോഷ്ടാക്കൾക്ക് വഴിയൊരുക്കുമെന്ന് റാസൽഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.താമസ സ്ഥലങ്ങള്‍ പൂട്ടി യാത്രക്കൊരുങ്ങുന്നവര്‍ മോഷണ സാധ്യതകളില്ലെന്ന് ഉറപ്പുവരുത്തണമെന്നും റാക് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ അവാദി പറഞ്ഞു.

യാത്രപോകുന്ന വിവരം സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്താതിരിക്കുക, സെന്‍സര്‍ ലൈറ്റിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുക, താമസസ്ഥലം നിരീക്ഷിക്കാന്‍ രഹസ്യ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക, ഇടക്കുള്ള പരിശോധനക്ക് വിശ്വസ്തരെ ഏര്‍പ്പാട് ചെയ്യുക, പാചക വാതക സിലിണ്ടറുകളുടെ വാല്‍വുകള്‍ പൂട്ടി സുരക്ഷിതമാക്കുക, കാറുകള്‍ സുരക്ഷിതയിടങ്ങളില്‍ പാര്‍ക്ക് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളും അധികൃതര്‍ മുന്നോട്ടുവെക്കുന്നു.

ഓരോ വ്യക്തിയും സാമൂഹിക ഉത്തരവാദിത്ത നിര്‍വഹണത്തിന് തയാറാകണമെന്നും സുരക്ഷ നിലനിര്‍ത്തുന്നതിന് പൊലീസും സുരക്ഷാ ഏജന്‍സികളുമായി സഹകരിക്കണമെന്നും റാക് പൊലീസ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

സമൂഹ സേവനത്തിന് റാക് പൊലീസ് 24 മണിക്കൂറും സേവന സന്നദ്ധരാണെന്നും സംശയകരമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ 999 നമ്പറിൽ  അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News