Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബായില്‍ കാര്‍ യാത്രക്കാരനില്‍ നിന്ന് 6.5 കിലോ മയക്കുമരുന്ന് പിടികൂടി

February 14, 2024

news_malayalam_dubai_customs_seized_drugs_from_car_traveller_today

February 14, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ദുബായ്: ദുബായില്‍ കാര്‍ യാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് മയക്കുമരുന്ന് പിടികൂടി. അതിര്‍ത്തിയിലൂടെ കടന്നുപോയ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ 6.5 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയതതായി ദുബായ് കസ്റ്റംസ് അറിയിച്ചു. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയങ്ങള്‍ തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഏകദേശം മൂന്ന് ഗ്രാം ക്രിസ്റ്റല്‍ മെത്തും കസ്റ്റംസ് കണ്ടെടുത്തു. വസത്രത്തിനുള്ളിലെ രഹസ്യ പോക്കറ്റില്‍ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ വിശദമായി നടത്തിയ പരിശോധനയില്‍ 6.567 കിലോഗ്രാം ഹാഷിഷ് അടങ്ങിയ റോളുകള്‍ കണ്ടെത്തി.

കഴിഞ്ഞമാസം ഏഷ്യന്‍ രാജ്യത്ത് നിന്ന് തൂവാലകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2,34,000 ട്രമഡോള്‍ ഗുളികകള്‍ ദുബായ് കസ്റ്റംസ് പിടികൂടിയിരുന്നു. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News