Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ആപ് വഴി മാലിന്യങ്ങൾ നൽകി സമ്മാനങ്ങൾ നേടൂ,അബുദാബിയിൽ പുതിയ പദ്ധതി

September 16, 2021

September 16, 2021

അബുദാബി∙: അബുദാബിയില്‍ ആപ്പിന്റെ സഹായത്തോടെ വീട്ടിലെത്തി മാലിന്യം ശേഖരിക്കുന്ന നൂതന പദ്ധതിക്ക് തുടക്കം . ആപ് (GO RECAPP) ഉപയോഗിച്ച്‌ മാലിന്യ സംസ്കരണത്തിന്റെ ഭാഗമാകുന്നവര്‍ക്ക് സമ്മാനവും (റിവാര്‍ഡ് പോയിന്റ്സ്) ലഭിക്കും.

മാലിന്യമുണ്ടെന്ന് ‘ആപ്പി’ ലൂടെ അറിയിച്ചാല്‍ വീട്ടുപടിക്കലെത്തി മാലിന്യം ശേഖരിക്കും. വീടുകളില്‍ മാലിന്യം കുമിഞ്ഞുകൂടുന്നതും പരിസ്ഥിതി മലിനീകരണവും ഒഴിവാക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

ഏവര്‍ക്കും സൗജന്യ സേവനം ഉപയോഗപ്പെടുത്തി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം . വയോലിയ മിഡില്‍ ഈസ്റ്റ് ആണ് നൂതന സംരംഭത്തിനു നേതൃത്വം നല്‍കുന്നത്. പുനരുപയോഗ വസ്തുക്കളാണ് പ്രധാനമായും ശേഖരിക്കുന്നത്.

ആപ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ആപ്പ് (ഗോ റികാപ്) ആപ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പില്‍ അഡ്രസ് നല്‍കിയാല്‍ സംഘം വീട്ടിലെത്തും. മാലിന്യത്തിന്റെ ഭാരത്തിന് ആനുപാതികമായി പോയിന്റ്സും നേടാം. ഒരു കിലോ മാലിന്യത്തിന് 1000 പോയിന്റ് ലഭിക്കും. 5 കിലോ അതായത് 5000 പോയിന്റിന് 20 ദിര്‍ഹത്തിന്റെ വൗച്ചര്‍ ലഭിക്കും. ഇതുപയോഗിച്ച്‌ കാര്‍ ഫോര്‍, അല്‍ഐന്‍ വാട്ടര്‍ എന്നിവിടങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനും സാധിക്കും 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : ലിങ്ക് 


Latest Related News