Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനില്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങ് നിരോധിച്ചു

August 02, 2021

August 02, 2021

മസ്‌കത്ത്: നെറ്റ്‌വര്‍ക്ക മാര്‍ക്കറ്റിങ് ഒമാനില്‍ ഇനി നിയമവിരുദ്ധം. വ്യവസായ,വാണിജ്യ,നിക്ഷേപക പ്രോത്സാഹന മന്ത്രി എന്‍ജിനീയര്‍ ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.സാധനങ്ങളും സേവനങ്ങളും നെറ്റ്‌വര്‍ക്ക്, പിരമിഡ്  മാര്‍ക്കറ്റിങ് വഴി വില്‍പന നടത്തുന്നതും വാങ്ങുന്നതും പരസ്യം നല്‍കുന്നതുമെല്ലാം നിയമലംഘനമായിരിക്കും.ഇലക്‌ട്രോണിക്, ഇലക്‌ട്രോണിക് ഇതര രീതികള്‍ക്കും നിരോധം ബാധകമാണ്. നിയമലംഘകര്‍ക്ക് 5000 റിയാല്‍ പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാവുകയും ചെയ്യും.വാണിജ്യ മേഖലയിലെ തട്ടിപ്പുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വിപണന രീതികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രാലയത്തിലെ വാണിജ്യ വിഭാഗം മേധാവി മുബാറക്ക് മുഹമ്മദ് അല്‍ ദൊഹാനി അറിയിച്ചു.

 


Latest Related News