Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാൻ കൂട്ടക്കൊല : നാടുവിട്ട പ്രതി ഇന്ത്യയിൽ പിടിയിലായതായി സൂചന 

September 18, 2019

September 18, 2019

മസ്കത്ത് : ഒമാനിൽ സ്വദേശി കുടുംബത്തെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന പ്രതി ഇന്ത്യയിൽ പിടിയിലായതായി സൂചന.ഇന്ത്യൻ പോലീസ് സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഗുജറാത്ത് ആന്റി സ്‌ക്വാഡ് അഹമ്മദാബാദിൽ വെച്ചാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം.

ഒമാനിലെ ബിദിയയിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് അഞ്ചു പേരടങ്ങുന്ന ഒമാനി കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അഭിഭാഷകനായ ഒമാൻ പൗരനും ഭാര്യയും മൂന്നു മക്കളുമാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് ശേഷം ഏഷ്യൻ വംശജരായ പ്രതികൾ രാജ്യം വിട്ടതായി ഒമാൻ റോയൽ പോലീസ് അറിയിച്ചിരുന്നു.

പ്രതികൾ ഇന്ത്യയിൽ നിന്നുള്ളവരാണെന്ന സംശയത്തെ തുടർന്ന് ഇവരെ കുറിച്ചുള്ള വിവരങ്ങൾ ഒമാൻ റോയൽ പോലീസ് ഇന്ത്യക്ക് കൈമാറിയിരുന്നു.പ്രതികളെ പിടികൂടാൻ ഒമാൻ റോയൽ പോലീസ് ഇന്റർപോളിന്റെ സഹായവും തേടിയിരുന്നു.

പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Latest Related News