Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പത്തനംതിട്ട സ്വദേശി ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു

April 09, 2023

April 09, 2023

ന്യൂസ്‌റൂം ബ്യുറോ
അബുദാബി: ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട മണ്ണടിശാല സ്വദേശി ജിജിൻ എബ്രഹാം(28) മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ റൂമിൽ നിന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് ശേഷം താമസ സ്ഥലത്തേക്ക് തിരികെ മടങ്ങവേ പിന്നിൽ നിന്ന് എത്തിയവാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ ഷാർജയിലെആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

.ഇതുമായി ബന്ധപ്പെട്ടുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് യുഎഇയിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി സാമൂഹ്യ പ്രവർത്തകൻ നിഹാസ് ഹാഷിം കല്ലറ, കമ്പനി അധികൃതർ എന്നിവർ രംഗത്തുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News