Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ഇന്ത്യയില്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; കേരളത്തില്‍ പൂര്‍ണ്ണം

November 26, 2020

November 26, 2020

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തുടരുന്നു. ബുധനാഴ്ച രാത്രി 12 മണി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ടൂറിസം മേഖല, പാല്‍ പത്ര വിതരണം, ആശുപത്രി, ശബരിമല തീര്‍ത്ഥാടനം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും പണിമുടക്ക് ബാധിക്കില്ല. 

കേരളത്തില്‍ പണിമുടക്കിന് ഹര്‍ത്താലിന്റെ പ്രതീതിയാണ്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. കടകള്‍ അടഞ്ഞു കിടക്കുകയാണ്. വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. 

ട്രേഡ് യൂണിയനുകള്‍ക്കു പുറമെ ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. 

ഡല്‍ഹിയിലേക്കുള്ള കര്‍ഷകരുടെ മാര്‍ച്ചിന് പൊലീസ് പ്രവേശനാനുമതി നിഷേധിച്ചു. മാര്‍ച്ച് തടയാനായി ഡല്‍ഹിയിലേക്കുള്ള അഞ്ച് അതിര്‍ത്തികളും കേന്ദ്രസര്‍ക്കാര്‍ അടച്ചു. ലോറികളില്‍ മണ്ണ് എത്തിച്ചാണ് റോഡുകള്‍ അടച്ചത്. മെട്രോ സര്‍വ്വീസുകള്‍ നഗരപരിധിയില്‍ അവസാനിപ്പിക്കുകയാണ്. 

ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുടുംബങ്ങള്‍ക്കും പ്രതിമാസം 7,500 രൂപ വീതം നല്‍കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും 10 കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, തൊഴില്‍ കോഡ് പിന്‍വലിക്കുക, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മ പണിമുടക്ക് നടത്തുന്നത്. ബി.എം.എസ് ഒഴികെയുള്ള എല്ലാ യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News