Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിലെ ജീവകാരുണ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളിയെ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

April 07, 2020

April 07, 2020

ദുബായ് : കോവിഡ് ബാധിതരായവർക്ക് ചികിൽസയും ഭക്ഷണവും എത്തിക്കാൻ ഓടി നടക്കുന്നതിനിടെയാണ് അദ്ദേഹത്തെയും രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞദിവസം കോവിഡ് പരിശോധനക്ക് വിധേയനായ ഇദ്ദേഹത്തോട് അടിയന്തിരമായി ചികിൽസതേടാൻ ആശുപത്രി അധികൃതർ നിർദേശിക്കുകയായിരുന്നു. നസീർ വാടാനപ്പള്ളി ഫെയ്‌സ്ബുക്കിലൂടെയാണ്  ഇക്കാര്യം അറിയിച്ചത്.

താനുൾപ്പെടെ രോഗബാധിതരായ മുഴുവൻ പേർക്കുമായി എല്ലാവരും പ്രാർഥിക്കണമെന്ന് അദ്ദേഹം ശബ്ദസന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. 'ഇനിയും നിരവധി പേരെ സഹായിക്കണം എന്നുണ്ടായിരുന്നു. ആശുപത്രിയിലായതോടെ അതിന് സാധിക്കില്ല, എങ്കിലും ഫോണിലൂടെയെങ്കിലും ചെയ്യാൻ കഴിയുന്നത് ചെയ്യാൻ ശ്രമിക്കും’ - നസീർ വാടാനപ്പള്ളി പറഞ്ഞു. വർഷങ്ങളായി ദുബായിൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ് നസീർ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News