Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മസ്കത്ത് ഗവർണറേറ്റിൽ 12 ദിവസം സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു 

April 08, 2020

April 08, 2020

മസ്കത്ത്: കോവിഡിൻറെ  സമൂഹ വ്യാപനം തടയാന്‍ കടുത്ത നടപടിയുമായി സുപ്രീം കമ്മിറ്റി. മസ്കത്ത് ഗവര്‍ണറേറ്റ് 12 ദിവസം അടച്ചിടാന്‍ ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ഏപ്രില്‍ പത്തിന് വെള്ളിയാഴ്ച രാവിലെ പത്ത് മുതല്‍ ഗവര്‍ണറേറ്റിലേക്കുള്ള എല്ലാ എന്‍ട്രി, എക്സിറ്റ് പോയിന്‍റുകളും അടക്കും.

ഏപ്രില്‍ 22ന് രാവിലെ പത്ത് വരെ നിയന്ത്രണം പ്രാബല്യത്തിലുണ്ടാകുമെന്ന് ഒമാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.മറ്റ് ഗവര്‍ണറേറ്റിലെ ചെക്ക് പോയിന്‍റുകള്‍ സാധാരണ പോലെ തുടരുകയും ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച തീരുമാനവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News