Breaking News
ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി |
എന്‍. സി.ഇ. ആര്‍. ടി പന്ത്രണ്ടാം ക്ലാസ് ചരിത്രത്തിൽ ഇനി മുഗൾ കാലഘട്ടമില്ല,സംഘ് പരിവാരത്തിന്റെ 'കൈകടത്തലുകൾ' തുടരുന്നു

April 03, 2023

April 03, 2023

ന്യൂസ്‌റൂം ബ്യുറോ  ന്യൂദല്‍ഹി: എന്‍. സി.ഇ. ആര്‍. ടിയുടെ പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കി. 2023- 24 സിലബസിലാണ് ഏറ്റവും ഒടുവിലായി  സംഘ് പരിവാരം തങ്ങളുടെ അജണ്ട നടപ്പിലാക്കിയത്. സി. ബി. എസ്. ഇ, യു. പി ഉള്‍പ്പെടെയുള്ള എല്ലാ ബോര്‍ഡുകളുടെയും എന്‍. സി. ഇ. ആര്‍. ടി പിന്തുടരുന്ന മറ്റ് സംസ്ഥാന ബോര്‍ഡുകളുടെയും സിലബസില്‍ ഇനി മുതല്‍ മാറ്റമുണ്ടാകും.

പുതുക്കിയ പാഠ്യപദ്ധതിയില്‍ രാജാക്കന്മാരും ദിനവൃത്താന്തങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ട അധ്യായങ്ങളും വിഷയങ്ങളുമാണ് എന്‍. സി.ഇ. ആര്‍. ടി നീക്കം ചെയ്തത്. ചരിത്ര വിഷയത്തിനൊപ്പം 12-ാം ക്ലാസിലെ സിവിക്സ് പുസ്തകവും പരിഷ്‌കരിച്ചിട്ടുണ്ട്. സിവിക്സ് പുസ്തകത്തിലെ ലോക രാഷ്ട്രീയത്തിലെ യു. എസ് മേധാവിത്വം, ശീതയുദ്ധ കാലഘട്ടം തുടങ്ങിയ അധ്യായങ്ങളാണ് നീക്കം ചെയ്തത്. പന്ത്രണ്ടാം ക്ലാസിലെ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം എന്ന പാഠപുസ്തകത്തില്‍ നിന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം, ഒറ്റകക്ഷി രാഷ്ട്രീയ കാലഘട്ടം എന്നീ അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

പന്ത്രണ്ടാം ക്ലാസിനൊപ്പം എന്‍. സി. ഇ. ആര്‍. ടി 10, 11 ക്ലാസുകളിലെ പാഠ്യപദ്ധതിയും പരിഷ്‌കരിച്ചിട്ടുണ്ട്. പത്താം ക്ലാസിലെ ഡെമോക്രാറ്റിക് പൊളിറ്റിക്സ് പാഠപുസ്തകത്തില്‍ നിന്ന് ജനാധിപത്യവും വൈവിധ്യവും, ജനകീയ സമരങ്ങളും പ്രസ്ഥാനവും, ജനാധിപത്യത്തിനെതിരായ വെല്ലുവിളികള്‍ എന്നീ വിഷയങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News