Breaking News
സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ |
പറങ്കിപ്പടയെ ഖത്തറിൽ നിന്ന് നാടുകടത്തി മൊറോക്കൻ വീരഗാഥ,മൊറോക്കോ ലോകകപ്പ് ചരിത്രത്തിലേക്ക്

December 10, 2022

December 10, 2022

അൻവർ പാലേരി 

ദോഹ : കഴിഞ്ഞ ദിവസം ബ്രസീലിന്റെ കണ്ണീരണിഞ്ഞ ദുരന്തത്തിന് പിന്നാലെ വിജയപ്രതീക്ഷയുമായി കളത്തിലിറങ്ങിയ പോർചുഗലിനും മടക്ക ടിക്കറ്റ് ഉറപ്പായി.എജുക്കേഷൻ അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ മൊറോക്കോയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയം ഏറ്റുവാങ്ങിയാണ് പറങ്കിപ്പടയുടെ മടക്കം.

അതേസമയം,ലോകകപ്പ് സെമി ഫൈനൽ മൽസരം കളിക്കുന്ന ആദ്യ അറബ്,ആഫ്രിക്കൻ രാജ്യമെന്ന ചരിത്ര നേട്ടവുമായാണ് മൊറോക്കോ സ്റ്റേഡിയം വിട്ടത്.നാല്പത്തിരണ്ടാം മിനുട്ടിൽ യൂസഫ് അന്നസീരിയുടെ തകർപ്പൻ ഗോളിലൂടെയാണ് മൊറോക്കോ കളിയിൽ ആധിപത്യം സ്ഥാപിച്ചത്.

മൊറോക്കോയുടെ വിജയത്തിന് ഏറെ സവിശേഷതകളുണ്ട്.അറബ് ലോകത്ത് നടക്കുന്ന ആദ്യ അറബ് കപ്പിൽ ക്വാർട്ടർ ഫൈനലിൽ പന്തുതട്ടാൻ ആദ്യമായി അവസരം ലഭിക്കുന്ന അറബ് രാജ്യം.ആഫ്രിക്കയിൽ നിന്നാവട്ടെ 1990 ൽ കാമറൂണും 2002 ൽ സെനഗലും 2010 ൽ ഘാനയും മാത്രമേ ഇതിന് മുമ്പ് ക്വാർട്ടർ കണ്ടു മടങ്ങിയിട്ടുള്ളു.എന്നാൽ സെമി ഫൈനലിലേക്ക് കടക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന റെക്കോർഡ് ഇനി മൊറോക്കോക്ക് സ്വന്തം.യുറോപ്പിനും ലാറ്റിനമേരിക്കക്കും പുറത്തുനിന്ന് ക്വാർട്ടർ പിന്നിട്ട് സെമി ഫൈനലിലേക്ക് കടക്കുന്ന ആദ്യ ടീമെന്ന പദവിയും മൊറോക്കോ സ്വന്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News