Breaking News
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും |
അറബ് ലോകത്തിന് പ്രതീക്ഷയായി മൊറോക്കോ ക്വാർട്ടറിൽ,സ്പെയിൻ പുറത്ത്

December 06, 2022

December 06, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : ഖത്തർ ലോകകപ്പിന്‍റെ പ്രീ ക്വാർട്ടർ ആവേശം മാനംമുട്ടിയ ഉഗ്രപോരാട്ടത്തിൽ സ്പെയിനിനെ തളച്ചതോടെ അറബ്-ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ക്വാർട്ടറിൽ പ്രവേശിച്ചു.പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് വിജയിച്ചാണ് മൊറോക്കോ ക്വാർട്ടറിലേക്ക് കടന്നത്.സ്പെയിന്‍റെ കുറിയ പാസുകള്‍ക്ക് പ്രത്യാക്രമണത്തിലൂടെയും ഗോളിയിലൂടേയും മൊറോക്കോ മറുപടി കൊടുത്തതോടെയാണ് മത്സരം എക്സ്ട്രാടൈമും പിന്നിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാവാത്തതോടെ മത്സരം അധിക സമയത്തേയ്ക്ക് നീളുകയായിരുന്നു. എന്നാല്‍ അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. നിരവധി അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും ലഭിച്ചെങ്കിലും ഫലപ്രാപ്തിയിലെത്തിക്കാന്‍ ഇരുവര്‍ക്കുമായില്ല. വാശിയേറിയ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനാണ് എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം ഇന്ന് സാക്ഷിയായത്.

പെനാല്‍റ്റിയിലേയ്ക്ക് നീങ്ങിയ മത്സരത്തില്‍ ആദ്യ കിക്കെടുക്കാന്‍ വന്ന മൊറോക്കന്‍ താരത്തിന് പിഴച്ചില്ല. കൃത്യമായി വലയിലേയ്ക്ക്. എന്നാല്‍ സ്പാനിഷ് ടീമിനായി ആദ്യ കിക്കെടുക്കാന്‍ വന്ന സെറാബിയയ്ക്ക് ലക്ഷ്യം കാണാനായില്ല. രണ്ടാമത്തെ കിക്കും ലക്ഷ്യത്തിലെത്തിയതോടെ മൊറൊക്കോ ആത്മവിശ്വാസത്തിലെത്തി. സ്പാനിഷ് പടയ്ക്കായി രണ്ടാമത്തെ കിക്കെടുക്കാന്‍ എത്തിയ സൊളാറിനും പിഴച്ചു.എന്നാല്‍ മൂന്നാമത്തെ കിക്കെടുക്കാന്‍ എത്തിയ മൊറോക്കന്‍ താരത്തിന് മുന്നില്‍ സ്പാനിഷ് ഗോള്‍ കീപ്പര്‍ വിലങ്ങുതടിയായതോടെ ലക്ഷ്യം കാണാന്‍ സാധിച്ചില്ല. സ്പാനിഷ് പടയ്ക്കായി മൂന്നാമത്തെ കിക്കെടുക്കാന്‍ എത്തിയ ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌ക്കെറ്റ്‌സിനും പിഴച്ചതോടെ മത്സരം മോറോക്കോയുടെ കൈകളില്‍. നാലാമത്തെ കിക്ക് കൃത്യമായി വലയിലെത്തിച്ച സൂപ്പര്‍ താരം ഹകീമി മോറോക്കന്‍ പടയുടെ വീരനായകനായി. തലയെടുപ്പോടെ ടീം ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക്.

മൊറോക്കോന്‍ പ്രതിരോധത്തിനും ഗോളിക്കും മുന്നില്‍ സ്പെയിന്‍റെ 1019 പാസുകള്‍ ലക്‌ഷ്യം കാണാതെ പോവുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News