Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഇന്ന് രാത്രി ആകാശത്തേക്ക് നോക്കൂ,കഅബയുടെ ദിശ നേരിൽ കാണാം

March 04, 2023

March 04, 2023

ന്യൂസ്‌റൂം ബ്യുറോ 

മക്ക : കഅബയുടെ ദിശ കൃത്യമായി കാണാൻ കഴിയുന്ന തരത്തിൽ ഇന്ന് രാത്രി ചന്ദ്രൻ വിശുദ്ധ കഅബയുടെ നേർലംബത്തിൽ വരും.
സൗദി സമയം  (മാർച്ച്4 ശനി) രാത്രി സൗദി സമയം  10.45 നാണ്  ഈ അപൂർവ്വ പ്രതിഭാസം ഉണ്ടാവുകയെന്ന് സൗദി ഗോള ശാസ്ത്ര പണ്ഡിതൻ എൻജിനീയർ മാജിദ് അബൂ സാഹിറ പറഞ്ഞു. ഈ വർഷത്തിൽ ഒരു പ്രാവശ്യം മാത്രം സംഭവിക്കുന്ന പ്രതിഭാസമാണിത്.

പരിശുദ്ധ കഅബയുടെ സ്ഥാനം ഭൂഗോളത്തിൽ നിന്നെവിടെ നിന്നും  സാങ്കേതിക വിദ്യകളുടെ സഹായമൊന്നുമില്ലാതെ കൃത്യതയോടെയും ലളിതവുമായി നിശ്ചയിക്കാൻ കഴിയുന്ന മാർഗമാണിത്. കഅബയുടെ നേർരേഖയിൽ നിന്ന് ഒരു ഡിഗ്രിയോ അര ഡിഗ്രിയോ മാറിയായിരിക്കും ചന്ദ്രനുണ്ടായിരിക്കുകയെന്നതിനാൽ മക്കയുടെ സമീപ പ്രദേശങ്ങളായ ജിദ്ദ, തായിഫ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർ  ഈ രീതി അവലംബിച്ച് കഅബയുടെ ദിശ കണ്ടെത്തുന്നത് കൃത്യമായിരിക്കില്ല. 10.45 ഓടെ മക്കയുടെ മുകളിൽ 89.5 ഡിഗ്രിയിലെത്തുന്ന ചന്ദ്രന് 93 ശതമാനം പ്രകാശമുണ്ടായിരിക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News