Breaking News
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ മോദി ചിത്രം രാജ്യാന്തര യാത്രക്കാർക്ക് വിനയാകുന്നു,സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവം

August 22, 2021

August 22, 2021

ഇന്ത്യയിൽ കോവിഡ് സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ചേർക്കുന്നത് പല വിദേശരാജ്യങ്ങളിലും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപകമായ പരാതി.ജർമനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ ദീപ്തി തമന്നെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെ തന്റെ ദുരനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ട്വിറ്ററിൽ ഉൾപെടെ ചർച്ചകൾ സജീവമായത്.. ഓരോ രാജ്യത്തു പോകുമ്പോഴും എമിഗ്രേഷൻ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കേണ്ടതുണ്ട്. മിക്ക രാജ്യങ്ങളും ഡിജിറ്റൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളാണ് നൽകിവരുന്നത്. അതിൽ, വ്യക്തിവിവരങ്ങളല്ലാതെ ഭരണാധികാരികളുടെ ചിത്രങ്ങളോ പേരോ കാണാനാകില്ല.

എന്നാൽ, ഇന്ത്യയിലെ കാര്യം വ്യത്യസ്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയ കോവിഡ് സർട്ടിഫിക്കറ്റുകളാണ് ഇപ്പോൾ ഇന്ത്യയിൽ നൽകിവരുന്നത്. വിദേശയാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കു മുൻപിൽ ഇതൊരു കുരുക്കായി മാറിയിരിക്കുകയാണെന്ന് അനുഭവസ്ഥർ പറയുന്നു. ഇതുകാരണം, പലയിടത്തും ഇന്ത്യക്കാർ മണിക്കൂറുകളോളം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ്.  ചിലയിടങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റാണെന്നു സംശയിച്ച് ഉദ്യോഗസ്ഥര്‍ നിയമനടപടിക്കൊരുങ്ങിയ അനുഭവവറും ചിലർ ട്വിറ്ററിൽ പങ്കുവെച്ചു. വാക്‌സിൻ സർട്ടിഫിക്കറ്റിൽ കാണുന്ന ചിത്രവും യാത്രക്കാരനും തമ്മിൽ പൊരുത്തപ്പെടാത്തതാണ് ഉദ്യോഗസ്ഥരെ കുഴക്കുന്നത്.


ഇതോടെ വിവിധ വിദേശ രാജ്യങ്ങളിൽ നേരിട്ട പ്രയാസങ്ങൾ പങ്കുവച്ച് കൂടുതൽ പേരും രംഗത്തെത്തി. ദീപ്തിയുടെ അനുഭവം ഇങ്ങനെയായിരുന്നു: ''ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ കസ്റ്റമർ സർവീസ് വിഭാഗത്തിലുള്ള സ്ത്രീ ഞെട്ടിയിരിക്കുകയായിരുന്നു. വീണ്ടും വീണ്ടും എന്റെ വാക്‌സിൻ സർട്ടിഫിക്കറ്റ് നോക്കിക്കൊണ്ടിരുന്നു അവർ. നിത്യവും നിരവധി യാത്രികരെയാണ് രാവും പകലും താൻ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതെന്നും എന്നാൽ, ഒരു വ്യക്തിഗത രേഖയിൽ ഏതെങ്കിലും പ്രധാനമന്ത്രിയുടെ ചിത്രം കാണുന്നത് ഇതാദ്യമായാണെന്നും അവർ എന്നോട് പറഞ്ഞു. നമ്മളെന്തോ കുറ്റം ചെയ്ത വിചാരത്തിലായിരുന്നു അവർ...''

ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ജുജാർ സിങ് പങ്കുവച്ച അനുഭവം മറ്റൊന്നാണ്. സൈബീരിയൻ എമിഗ്രേഷൻ വിഭാഗത്തിലായിരുന്നു ഇദ്ദേഹത്തിന് ഇത്തരത്തിൽ ദുരനുഭവം നേരിടേണ്ടിവരുന്നത്. വാക്‌സിൻ സർട്ടിഫിക്കറ്റിൽ കാണുന്ന ചിത്രം തന്റേതല്ലെന്നു ബോധ്യപ്പെട്ടതോടെയാണ് വിമാനത്താവള അധികൃതർ തടഞ്ഞുവച്ചതെന്ന് ജുജാർ സിങ് പറയുന്നു. എന്നാൽ, കൂടുതൽ വിശദീകരിച്ചപ്പോൾ അതു ചിരിയിലേക്ക് വഴിമാറി. ഒരാളുടെ വ്യക്തിഗത സർട്ടിഫിക്കറ്റിൽ ഇതാദ്യമായി ഒരു പ്രധാനമന്ത്രിയുടെ ചിത്രം കണ്ടായിരുന്നു എല്ലാവർക്കും ചിരിപൊട്ടിയത്. വാക്‌സിൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം രാജ്യത്തും ചർച്ചയായിട്ടുണ്ട്. ഇതിന്റെ നിയമപ്രശ്‌നങ്ങളടക്കം ചൂണ്ടിക്കാട്ടുമ്പോൾ കൂടുതൽ ന്യായീകരണങ്ങൾ നൽകുകയാണ് സർക്കാർവൃത്തങ്ങൾ ചെയ്യുന്നത്. വാക്‌സിനേഷനുശേഷവും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടെന്ന അവബോധം ജനങ്ങൾക്കിടയിൽ വളർത്താനാണ് ഇത്തരത്തിൽ മോദിയുടെ ചിത്രസഹിതമുള്ള സന്ദേശം നൽകിയതെന്നാണ് രാജ്യസഭയിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ പ്രതികരിച്ചത്.ഇതിനുള്ള പരിഹാസമായി സിഗരറ്റ് പാക്കറ്റുകളുടെ ചിത്രം ട്വീറ്റ് ചെയ്താണ് സുവം മഹേശ്വരി എന്നയാൾ പ്രതികരിച്ചത്.എന്തുകൊണ്ട് ഈ ചിത്രത്തിന് പകരം നമ്മുടെ പ്രധാനമന്ത്രിയുടെ ചിത്രം തന്നെ ഉൾപ്പെടുത്തി ബോധവത്കരണം നടത്തിക്കൂടാ എന്നാണ് അദ്ദേഹം  ചോദിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ വായിക്കാൻ https://www.facebook.com/groups/Newsroomclub എന്ന ഫെയ്സ്ബുക് പേജിൽ അംഗമാവുക


Latest Related News