Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
രണ്ടു ദിവസം മുമ്പ് കാണാതായ കാസർകോഡ് സ്വദേശി അൽ ഐനിൽ മരിച്ച നിലയിൽ 

March 10, 2021

March 10, 2021

അല്‍ഐന്‍: രണ്ട്​ ദിവസം മുമ്പ്​ കാണാതായ യുവാവിനെ അപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോഡ്​ ബന്തടുക്ക സ്വദേശി പാറപ്പള്ളി അബ്ദുല്ല കുഞ്ഞി കൊന്നക്കാടാണ്​ (33) അല്‍ഐനിൽ  വാഹനാപകടത്തില്‍ മരിച്ചത്​. സ്വകാര്യ കമ്പനിയിൽ സെയില്‍സ്മാനായിരുന്നു.

ഞായറാഴ്ച രാവിലെ അല്‍ഐനിലേക്ക് സാധനം എടുക്കാന്‍ പോയതായിരുന്നു. രണ്ടുദിവസമായി ഇദ്ദേഹത്തെക്കുറിച്ച്‌ വിവരം ഇല്ലാത്തതിനാല്‍ ബന്ധുക്കളും കെ.എം.സി.സി പ്രവര്‍ത്തകരും അന്വേഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം അല്‍ഐന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ ഉള്ളതായി അറിഞ്ഞത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി പ്രവര്‍ത്തകരും ബന്ധുക്കളും അറിയിച്ചു.

കുടുംബസമേതം അബൂദബിയിലായിരുന്നു താമസം. ഭാര്യ: ജുനൈദ. മക്കള്‍: അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദ് അദ്നാന്‍. പിതാവ്: പരേതനായ അബൂബക്കര്‍. മാതാവ് അലീമ. സഹോദരി റുഖിയ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഈ ലിങ്കിൽ നിന്നും  newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക.ലിങ്ക് :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user


Latest Related News