Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ കാണാതായ മുൻ ഖത്തർ പ്രവാസിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

March 01, 2023

March 01, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് :ദുബായിൽ കാണാതായ കോഴിക്കോട് സ്വദേശിയെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെ.എസ്.എം.ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്രൻ (52) ആണ് മരിച്ചത്.

ഫെബ്രുവരി 17 മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തി അന്വേഷണത്തിലാണ് ഇദ്ദേഹത്തെ താമസസ്ഥലത്തെ കുളിമുറിയിൽ മരിച്ചതായി കണ്ടെത്തിയത്.

ഖത്തറിലായിരുന്ന സഞ്ജയ് അടുത്തിടെയാണ് സന്ദർശക വിസയിൽ ദുബായിൽ എത്തിയത്. ബർദുബായിലെ ഐ.ടി സ്ഥാപനത്തിൽ ബിസിനസ് ഡവലപ്മെന്‍റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു. ദുബായിൽ മറ്റ് ബന്ധുക്കളില്ലാത്തതിനാൽ നാട്ടിൽനിന്ന് സഹോദരി സന്ധ്യയും ഭർത്താവ് വേണുഗോപാലും ബുധനാഴ്ച ദുബായിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

പിതാവ്: പരേതനായ രാമചന്ദ്രൻ മേനോൻ. മാതാവ്: പരേതയായ ഉമ മേനോൻ. അവിവാഹിതനാണ്. സംസ്കാരം ദുബായിൽ നടക്കും.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9

 


Latest Related News