Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഷാർജയിൽ തൊഴിലാളികളുമായി സഞ്ചരിച്ച മിനി ബസ് അപകടത്തിൽ പെട്ടു,നാല് മരണം 

February 10, 2021

February 10, 2021

ഷാർജ : ഷാര്‍ജയില്‍ മിനി ബസ് അപകടത്തില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. ഒൻപതു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 6.10-നായിരുന്നു അപകടം. ഖോര്‍ഫക്കാനിലെ ഒരു കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരാണ്.

പരിക്കേറ്റവരെ ഷാര്‍ജയിലെയും സമീപപ്രദേശങ്ങളിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായതെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ ഷാര്‍ജ പോലീസ് പ്രത്യേക പട്രോളിങ്, എയര്‍വിങ്, ആംബുലന്‍സ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തി. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News