Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിലെ ദവാദ്മിയിൽ ഉൽക്കാശില പതിച്ചതായി റിപ്പോർട്ട്,പ്രകമ്പനം കേട്ടതായി നാട്ടുകാർ

February 09, 2023

February 09, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ് : റിയാദിന്റെ വടക്കുപടിഞ്ഞാറുള്ള ദവാദ്മിയില്‍ ഉല്‍ക്കാശില വീണതായി റിപ്പോര്‍ട്ട്. ഉല്‍ക്കാശില നിലത്തു വീഴുകയും അതിന്റെ ഭാഗങ്ങള്‍ ചിതറിക്കിടക്കുകയും ചെയ്തതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി  പ്രചരിക്കുന്നുണ്ട്.


ഇന്ന് പുലര്‍ച്ചെയാണ് വലിയ ശബ്ദുത്തോടെ നജ്ദ് ഭാഗത്ത് ഉല്‍ക്ക പതിക്കുന്നത് കണ്ടെന്നും പ്രകമ്പനം അനുഭവപ്പെട്ടതെന്നും നിരവധി പേർ സാക്ഷ്യപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഹുസൈന്‍ അറിയിച്ചു.
സാധാരണ ഉല്‍ക്കയേക്കാള്‍ പ്രകാശമുള്ള ഈ ഉല്‍ക്ക ഉച്ചത്തിലുള്ള ശബ്ദത്തിന്റെ അകമ്പടിയോടെയാണ് ഭൗമോപരിതലത്തിലെത്തിയതെന്നും പലരും ഇത് കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ജിദ്ദ ജ്യോതി ശാസ്ത്ര സൊസൈറ്റി മേധാവി എന്‍ജിനീയര്‍ മാജിദ് ആല്‍സഹ്‌റ പറഞ്ഞു. അന്തരീക്ഷത്തില്‍ ചിന്നിച്ചിതറി തെറിച്ച ഉല്‍ക്കയുടെ ചെറിയ ഭാഗം ഭൂമിയിലേക്ക് വീണതാകാം. അന്തരീക്ഷത്തിലെ സോഡിയം, മെഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളുമായി ചേരുമ്പോള്‍ പലപ്പോഴും പച്ച, നീല, വെള്ള നിറങ്ങളില്‍ കാണപ്പെടാറുണ്ട്. അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News