Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അജ്‌മാനിൽ വൻ അഗ്നിബാധ,നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു

February 17, 2023

February 17, 2023

ന്യൂസ്‌റൂം ബ്യുറോ
അജ്മാൻ:  പുലർച്ചെ മൂന്നരയോടെ അജ്മാൻ വ്യവസായ മേഖലയിലെ ഓയിൽ ഫാക്ടറിയിൽ നിന്നുണ്ടായ അഗ്നിബാധയിൽ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തീ പിടിത്തം ഉണ്ടായതിന് പിന്നാലെ ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കുകയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി കെട്ടിടങ്ങള്‍ കത്തിച്ചാമ്പലായി. പാര്‍പ്പിട കെട്ടിടവും പ്രിന്റിംഗ് പ്രസും വെയര്‍ ഹൗസും നിരവധി കാറുകളും കത്തിനശിച്ചു.

ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നാല് എമിറേറ്റുകളില്‍നിന്ന് ഫയര്‍ എഞ്ചിനുകളെത്തിയാണ് തീയണച്ചത്. അജ്മാനിലെ മൂന്നാം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് വെയര്‍ ഹൗസുകളേയും താമസ കേന്ദ്രത്തെയും വിഴുങ്ങിയ അഗ്നിബാധ. കെട്ടിടങ്ങളിലെ താമസക്കാരെ ഉടന്‍ ഒഴിപ്പിക്കാനായത് വന്‍ ദുരന്തം ഒഴിവാക്കി.
അജ്മാനു പുറമെ, ഷാര്‍ജ, ദുബായ്, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍നിന്നും ഫയര്‍ സര്‍വീസ് എത്തിയാണ് തീയണച്ചത്. നിയന്ത്രണ വിധേയമായാതി അജ്മാന്‍ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫും സിഫില്‍ ഡിഫന്‍സ് ഡയരക്ടറും അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News