Breaking News
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും |
ഹാവിയർ മഷറാനോ ഇത്തവണ ലോകകപ്പ് ടെലിവിഷനിൽ കാണും,ഖത്തർ ലോകകപ്പിൽ അർജന്റീന തന്നെയെന്ന് മുൻ ഇതിഹാസ താരം

August 20, 2022

August 20, 2022

കഴിഞ്ഞ നാല് ലോകകപ്പുകളിൽ അർജന്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്ന ഡിഫെൻസിവ് മിഡ്ഫീൽഡർ ഹാവിയർ മഷറാനോ ഇത്തവണ ടെലിവിഷൻ സ്‌ക്രീനിലായിരിക്കും ലോകകപ്പ് മത്സരങ്ങൾ കാണുക. ഡീഗോ മറഡോണ ഒഴികെയുള്ള മറ്റേതൊരു അർജന്റീനൻ താരത്തെക്കാളും കൂടുതൽ തവണ വേൾഡ് കപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള  മഷറാനോ 1998ന് ശേഷം ഇതാദ്യമായാണ് ലോകകപ്പ് ടെലിവിഷൻ സ്‌ക്രീനിൽ മാത്രം കാണേണ്ടിവരുന്നത്.ലിവർപൂൾ, ബാഴ്സലോണ, അർജന്റീന ദേശീയ ടീം എന്നിവയിൽ മധ്യനിരയിൽ കരുത്തായി നിന്ന താരം20 മത്സരങ്ങളാണ്  അര്ജന്റീനയുടെ ജഴ്‌സിയിൽ കളിച്ചത്.

2002-ൽ പോലും ജപ്പാനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.വിരമിച്ച ശേഷവും  രാജ്യത്തിന്റെ ദേശീയ ടീമുമായി അടുത്ത ബന്ധം പുലർത്തുന്ന അദ്ദേഹം ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം ചൂടുമെന്ന പ്രതീക്ഷയാണ് പങ്കുവെക്കുന്നത്.

അർജന്റീന ദേശീയ ടീമിനെക്കുറിച്ചും ഖത്തർ  ലോകകപ്പിനെക്കുറിച്ചും ഹാവിയർ മഷറാനോ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി.“എനിക്ക് അർജന്റീനയിൽ ഒരുപാട് പ്രതീക്ഷയുണ്ട്. ഈ ടീമിന് സ്ഥിരത നിലനിർത്താൻ കഴിഞ്ഞു, കളിക്കുന്നതിനെക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ട്, അവർ എന്താണ് ചെയ്യേണ്ടതെന്ന് അവർക്കറിയാം, മത്സരത്തിന്റെ കാര്യത്തിൽ അത് വളരെ പ്രധാനമാണ്” മുൻ താരം പറഞ്ഞു.അർജന്റീനയ്‌ക്കൊപ്പം ഫ്രാൻസ്, സ്‌പെയിൻ, ബെൽജിയം, ഇംഗ്ലണ്ട്, ബ്രസീൽ എന്നിവരെയും ഫേവറിറ്റുകളായി മഷറാനോ പരാമർശിച്ചു.

അർജന്റീനിയൻ പ്രൊഫഷണൽ ഫുട്ബോൾ പരിശീലകനും അർജന്റീന ദേശീയ അണ്ടർ 20 ടീമിന്റെ മുഖ്യ പരിശീലകനുമായ  മഷറാനോ 2020 ലാണ് വിരമിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News