Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാർജയിൽ മലയാളി തലയ്ക്കടിയേറ്റ് മരിച്ചു

June 24, 2023

June 24, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് :  തലയ്ക്ക് അടിയേറ്റ് ഷാര്‍ജയില്‍ അടുതല സ്വദേശി കൊല്ലപ്പെട്ടു. ചാത്തന്നൂര്‍ മരക്കുളം മരുതിക്കോട് കിഴക്കുംകര കുഞ്ഞപ്പിയുടെയും എല്‍സിയുടെയും മകൻ അജികുമാറാണ് (47) കൊല്ലപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കൂടെ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിയുമായുള്ള വാക്കുതര്‍ക്കത്തിനിടെഅജികുമാറിന്‍റെ തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു.

19 വര്‍ഷമായി പ്രവാസി യായിരുന്ന അജികുമാര്‍ ഒന്നരവര്‍ഷമായി ഷാര്‍ജയിലെ വേള്‍ഡ് സ്റ്റാര്‍ എൻജിനിയറിംഗ് വര്‍ക്സ് എന്ന കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

ഓണത്തിന് അവധിക്കു വരുമ്പോൾ വീടിന്‍റെ ഗൃഹപ്രവേശം നടത്താനുള്ള തയാറെടുപ്പിലായിരുന്നു. പ്രതിയെ ഷാര്‍ജ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഷാര്‍ജ അല്‍ഉമൈ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ശ്രീദേവി. മക്കള്‍: നദാലിയ, നികിത.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/B5cRGSkveuO5fUeQTErqlq

 


Latest Related News