Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
യു,എ,ഇയിലെ മലയാളി സംരംഭകൻ തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിതബാധിതർക്ക് അഞ്ച് ദശലക്ഷം ദിർഹം കൈമാറി

February 14, 2023

February 14, 2023

ന്യൂസ്‌റൂം ബ്യുറോ 

അബുദാബി: തുര്‍ക്കിയിലെയും സിറിയയിലെയും ദുരന്ത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി പ്രവാസി സംരംഭകന്‍.ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ   ഡോ.ഷംഷീര്‍ വയലിലാണ് ദുരന്ത ബാധിതര്‍ക്ക് സഹായം നല്‍കിയത്. 50 ദശലക്ഷം ദിര്‍ഹമാണ് ഇദ്ദേഹം ദുരന്ത ബാധിതരെ സഹായിക്കാനായി പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും പിന്തുണ നല്‍കാനായാണ് പ്രഖ്യാപനം.

എമിറേറ്റ്‌സ് റെഡ് ക്രസന്റിന് അദ്ദേഹം തുക കൈമാറി. മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ ആദ്യഘട്ടത്തില്‍ റെഡ് ക്രസന്റ് സഹായം ഉപയോഗിക്കും. ദുരന്തത്തിനു ഇരയായവരെ പുനരധിവസിപ്പിക്കാനും വീട് നഷ്ടമായവരെ മാറ്റിപ്പാര്‍പ്പിക്കാനുമുള്ള പ്രവര്‍ത്തങ്ങള്‍ക്കും സഹായങ്ങള്‍ ഉപകരിക്കും.

അതേസമയം, ഭൂചലനം നാശം വിതച്ച മേഖലയിലേക്ക് സഹായം എത്തിക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ തീരുമാനം മാനുഷികതയോടുള്ള പ്രതിബദ്ധതയാണ് തെളിയിക്കുന്നതെന്ന് ഡോ.ഷംഷീര്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംഭാവന. ഭൂകമ്പ ബാധിതര്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പമാണ് മനസ്. ലോകമെമ്പാടും നിന്നുള്ള  സഹായങ്ങള്‍ മേഖലയിലെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News