Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മലപ്പുറം സ്വദേശി ഉമ്മുല്‍ഖുവൈനില്‍ വാഹനാപകടത്തില്‍ മരിച്ചു

April 22, 2023

April 22, 2023

ന്യൂസ്‌റൂം ബ്യൂറോ
ദുബായ്: മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീം(32) ഉമ്മുല്‍ഖുവൈനില്‍ വാഹനാപകടത്തില്‍ മരിച്ചു. റിട്ട. ഡി.വൈ.എസ്.പി ടി.ടി. അബ്ദുല്‍ ജബ്ബാറിന്റെ മകനാണ്. റോഡരികില്‍ നിന്ന് ഉമ്മയോട് ഫോണില്‍ സംസാരിക്കുകയായിരുന്ന ജസീമിനെ നിയന്ത്രണം വിട്ടുവന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

ദുബായില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുല്‍ഖുവൈനില്‍ ഈദ് ആഘോഷിക്കാന്‍ എത്തിയതായിരുന്നു.

മാതാവ്: റംല, ഭാര്യ: സീനത്ത്, മക്കള്‍: യമിന്‍ മരക്കാര്‍, ഫില്‍ഷ

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News