Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഷാർജയിലെ താമസ സ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി,മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

July 24, 2023

July 24, 2023

ന്യൂസ്‌റൂം ബ്യുറോ 

ഷാർജ : ഷാർജയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി.മലപ്പുറം ചങ്ങരംകുളം  ചിയാനൂർ സ്വദേശി നന്ദകുമാർ(54) ആണ് മരിച്ചത്. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. മാങ്കുന്നത്ത് ക്ഷേത്രത്തിനു സമീപം പരേതരായ കുറ്റിയാട്ട് കണ്ണത്ത് ശങ്കരൻനായരുടെയും കുഞ്ഞിലക്ഷ്മി അമ്മയുടേയും മകനാണ്.

കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല.തുടർന്ന് മുറിയിൽ എത്തിയപ്പോൾ മരിച്ചു കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. വിവിധ തൊഴിൽ സ്ഥങ്ങളിലേക്ക് തൊഴിലാളികളെ വിതരണം ചെയ്യുന്ന ബിസിനസ് നടത്തിവരികയായിരുന്നു.
ഭാര്യ: ഷീബ. മക്കൾ: മാളവിക, ആദിത്യൻ. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള രേഖകൾ ശരിയാക്കികൊണ്ടിരിക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News