Breaking News
ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു |
ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു 

January 05, 2020

January 05, 2020

ദുബായ് : അലൂമിനിയം ഫാബ്രിക്കേഷന്‍ ‌ജോലിക്കിടെ കെട്ടിടത്തില്‍നിന്നും വീണ് തിരുവനന്തപുരം സ്വദേശി മരിച്ചു. സുകന്യ ഭവനില്‍ സിറില്‍ മാര്‍ഷല്‍ (30) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നിന് അല്‍ഖൂസിലുള്ള ജോലി സ്ഥലത്തുവെച്ചായിരുന്നു അപകടം.

ക്ലാസിക്‌ വിഷന്‍ ഗ്ലാസ്‌ ആന്‍ഡ് അലൂമിനിയം ഇന്‍സ്റ്റാളേഷന്‍ കമ്പനിയിൽ  അലൂമിനിയം ഫിറ്ററായിരുന്നു. ജോലിക്കിടെ ഒന്നാം നിലയില്‍ ചുമരിനോട്‌ ചേര്‍ത്തുവെച്ച വലിയ കോണി മാറ്റുന്നതിനിടെ  താഴേക്ക്‌ വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

നെപ്പോളിയന്‍ മാര്‍ഷല്‍ - തങ്കമ്മ എന്നിവരുടെ മകനാണ്. ഭാര്യ: സൗമ്യ. മകള്‍: ജ്യുവല്‍ എസ്‌. സിറില്‍ (നാല്).

മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടു പോകുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഒരു ഗ്രൂപ്പിലും അംഗങ്ങളായി ചേരാത്തവർ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ വിവരം അറിയിക്കുക.


Latest Related News