Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് തലയിൽ തേങ്ങവീണ് മരിച്ചു

December 14, 2022

December 14, 2022

ന്യൂസ്‌റൂം ബ്യുറോ 

കോഴിക്കോട്:സൗദിയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ മലയാളി യുവാവ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തലയിൽ തേങ്ങ വീണ് മരിച്ചു.പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ പുനത്തില്‍ പുറയില്‍ അബൂബക്കറിന്റെ മകന്‍ പുനത്തില്‍ പുറായില്‍ മുനീര്‍ (49) ആണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു മുനീറിന്റെ തലയില്‍ തേങ്ങ വീണ് പരിക്കേറ്റത്.

തിങ്കളാഴ്‍ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. തറവാട് വീട്ടില്‍ അസുഖ ബാധിതനായി കിടക്കുന്ന പിതാവിനെ പരിചരിച്ച ശേഷം ഭാര്യയോടൊപ്പം സ്വന്തം വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് വഴിയരികിലെ തെങ്ങില്‍ നിന്ന് മുനീറിന്റെ തലയില്‍ തേങ്ങ വീണത്. തുടര്‍ന്ന്  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ഇന്ന് (ബുധനാഴ്ച) മരണപ്പെടുകയായിരുന്നു.

സൗദി അറേബ്യയിലെ ഹായിലില്‍ ജോലി ചെയ്യുകയായിരുന്ന മുനീര്‍, പിതാവിന്റെ ചികിത്സയ്ക്ക് വേണ്ടി  രണ്ടര മാസം മുമ്പാണ് നാട്ടിലെത്തിയത്. തിരികെ സൗദിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെ അപ്രതീക്ഷമായുണ്ടായ അപകടവും മരണവും നാട്ടുകാരെയും സൗദിയിലെ പ്രവാസി സുഹൃത്തുക്കളെയും കണ്ണീരിലാഴ്‍ത്തി. അത്തോളിയന്‍സ് ഇന്‍ കെ.എസ്.എയുടെയും സൗദി കെ.എം.സി.സിയുടെയും പ്രവര്‍ത്തകനായിരുന്നു.

മൃതദേഹം ഇന്ന് വൈകുന്നേരം കൊങ്ങന്നൂര്‍ ബദര്‍ ജുമാ മസ്‍ജിദില്‍. മാതാവ് - ആമിന. മക്കള്‍ - ഫാത്തിമ ഫഹ്‍മിയ, ആയിഷ ജസ്‍വ (അത്തോളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‍കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍ - പി.പി നൗഷാദ്, പി.പി നൗഷിദ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News