Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ബോട്ടപകടത്തില്‍ കാസര്‍ക്കോട് സ്വദേശി യുഎഇയില്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

April 24, 2023

April 24, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: യുഎഇയിലെ ഖോര്‍ഫക്കാനില്‍ ബോട്ടപകടകത്തില്‍ കാസര്‍ക്കോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പില്‍(38) മരിച്ചു. അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു മലയാളികള്‍ക്ക് പരുക്കേറ്റു. ഇതില്‍ തിരുവനന്തപുരം സ്വദേശിയായ കുട്ടിയുടെ നില ഗുരുതരമാണ്.

ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ ഏഴ് വര്‍ഷമായി ഹെല്‍പ്പറായി ജോലി ചെയ്ത് വരികയായിരുന്നു അഭിലാഷ്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഖോര്‍ഫക്കാനിലെത്തിയപ്പോഴാണ് അപകടം. പരുക്കേറ്റ മറ്റ് രണ്ടുപേരും അഭിലാഷിന്റെ സഹപ്രവര്‍ത്തകരാണ്. ഇവരുള്‍പ്പെടെ പതിനാറ് യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നെന്നാണ് വിവരം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News